കൊച്ചി: വിവിധ ആവശ്യങ്ങൾ പറഞ്ഞ് വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് പിടിയിലായി. പാലക്കാട് പട്ടാമ്പി ശങ്കരമംഗലം സ്വദേശി ഷാനിക് ഷാജിയാണ് (19 ) ചേരാനെല്ലൂർ പൊലീസിന്റെ പിടിയിലായത്. ഇയാൾ കൊച്ചി നഗരത്തിലെയടക്കം കടകളിൽ നിന്ന് പണം വാങ്ങി കടന്നുകളഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ചേരാനല്ലൂരിലെ ഒരു ജുവലറിയിൽ നിന്ന് സ്ഥിരം കസ്റ്റമറും പരിചയക്കാരനുമാണെന്ന് ഉടമയെ തെറ്റുദ്ധരിപ്പിച്ച് സ്വർണാഭരണം വാങ്ങിയ കടന്നുകളഞ്ഞ പരാതിയിലാണ് പിടിയിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചേരാനല്ലൂർ എസ്.എച്ച്.ഒ കെ.ജി.വിപിൻ കുമാർ എസ്.ഐമാരായ കെ.എം.സന്തോഷ് മോൻ, എ.കെ എൽദോ , എ.എസ്.ഐ മാരായ ഷിബു ജോർജ്, ഷുക്കൂർ സി.പി.ഒമാരായ ശ്രീരാജ്, നിതിൻ ജോൺ, അനീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.