court

കൊച്ചി: നിയമസഭയിലെ കൈയാങ്കളി കേസ് നാലു കോടതികൾ കടന്നാണ് വീണ്ടും വിചാരണക്കോടതിയിൽ എത്തുന്നത്. കേസ് ആദ്യം പരിഗണിച്ചത് ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയായിരുന്നു. പിന്നീട് ഇത്തരം കോടതികൾ ഒഴിവാക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശമനുസരിച്ച് കേസ് തിരുവനന്തപുരം സി.ജെ.എം കോടതിയിലേക്ക് പോയി.

ഈ ഘട്ടത്തിലാണ് കേസ് പിൻവലിക്കാൻ സർക്കാർ പ്രോസിക്യൂഷൻ മുഖേന നൽകിയ ഹർജി വിചാരണക്കോടതി തള്ളിയത്. കേസ് പിൻവലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ഹർജി തള്ളിയത്. സർക്കാർ ഇതിനെതിരെ നൽകിയ അപ്പീൽ ഹൈക്കോടതിയും ഇപ്പോൾ സുപ്രീം കോടതിയും തള്ളി.

'മന്ത്രി ശിവൻകുട്ടി നിയമപരമായി രാജിവയ്ക്കേണ്ട സാഹചര്യമില്ലായിരിക്കാം. പക്ഷേ, ധാർമ്മികതയുടെ പേരിൽ സ്ഥാനം ഒഴിയുകയാണ് വേണ്ടത്. സ്വകാര്യ മുതൽ സംരക്ഷിക്കാൻ 2019 ൽ നിയമം കൊണ്ടുവന്ന സർക്കാരാണ് പൊതുമുതൽ നശിപ്പിച്ചെന്ന കേസ് റദ്ദാക്കാൻ സുപ്രീംകോടതി വരെ കേസ് പറഞ്ഞത്".

- ടി. അസഫ് അലി,

മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ