# സർക്കാർ - എയ്ഡഡ് മേഖലയിൽ 100 ശതമാനം വിജയം ആലുവ എസ്.എൻ.ഡി സ്കൂളിന് മാത്രം
ആലുവ: ഹയർ സെക്കൻഡറി പരീക്ഷയിൽ ആലുവ മേഖലയിലെ സ്‌കൂളുകൾക്ക് മികച്ച വിജയം. സർക്കാർ - എയ്ഡഡ് മേഖലയിൽ 100 ശതമാനം വിജയം നേടിയത് ആലുവ എസ്.എൻ.ഡി.പി സ്കൂളിന് മാത്രമാണ്. എസ്.എൻ.ഡി.പി. എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 184 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 76 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 188 പേരിൽ 169 പേർ തുടർപഠന യോഗ്യത നേടി. 11 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ആലുവ ഗവ. ബോയ്‌സ് എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 390 പേരിൽ 382 പേർ വിജയിച്ചു. 90 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ആലുവ നിർമല ഗേൾസ് എച്ച്.എസ്.എസ് നൂറുശതമാനം വിജയംനേടി. 30 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. 12 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. കുട്ടമശേരി ഗവ. സ്കൂളിൽ 104 പേർ പരീക്ഷയെഴുതി. 89 പേർ വിജയിച്ചു. നാലുപേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ആലുവ തോട്ടയ്ക്കാട്ടുകര ഹോളി ഗോസ്റ്റ് എച്ച്.എസ്.എസിൽ 172 പേർ പരീക്ഷ എഴുതി. 169 പേർ വിജയിച്ചു. 36 പേർക്ക് എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടി.
എടത്തല ഗവ. എച്ച്.എസ്.എസിൽ 223 പേർ പരീക്ഷയെഴുതി 182 പേർ വിജയിച്ചു. 5 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
ഇസ്ലാമിക് ഹയർ സെക്കൻഡറി സ്‌കൂളിൽ 67 പേർ പരീക്ഷയെഴുതുകയും 57 പേർ വിജയിച്ചു. രണ്ട് പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസുണ്ട്. ആലുവ സെന്റ് ഫ്രാൻസിസ് എച്ച്.എസ്.എസിൽ നിന്ന് 176 പേർ പരീക്ഷയെഴുതി. 175 പേർ വിജയിച്ചു. 72 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ആലുവ വിദ്യാധിരാജ എച്ച്.എസ്.എസിന് നൂറുശതമാനം വിജയംനേടാൻ കഴിഞ്ഞു. 142 പേരാണ് ഇവിടെനിന്ന് പരീക്ഷയെഴുതിയത്. 63 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
തേവയ്ക്കൽ തൃക്കാക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 60 പേർ വി.എച്ച്.എസ്.ഇ. പരീക്ഷയെഴുതി. 50 പേർ വിജയിച്ചു. 5 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടാനായി.