protest

പള്ളുരുത്തി: കൊച്ചി നഗരം വാക്സിനേറ്റഡ് നഗരമാക്കുവാൻ പശ്ചിമകൊച്ചിയിൽ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ സമരം നടത്തി. കൊച്ചി നഗരത്തിലെ വാക്സിനേഷൻ ക്ഷാമം പരിഹരിക്കുക. വാക്സിൻ വിതരണം സുതാര്യമാക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നടത്തിയ സമരം കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരിത്തറ ഉദ്ഘാടനം ചെയ്തു. മൂന്നാം തരംഗത്തിന് മുൻപ് പൊതുജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുക. 18 - 44 വയസ്സുള്ളവർക്ക് വാക്സിൻ നൽകുക. ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുക. 60 വയസ്സ് കഴിഞ്ഞവർക്ക് ആദ്യ ഡോസ് നൽകുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തിയത്. പശ്ചിമകൊച്ചി യുടെ ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി കോർപ്പറേഷൻ സോണൽ ഓഫീസിനു മുൻപിൽ പ്രതിഷേധം നടത്തി. കൊച്ചി നഗരസഭാഗം എം.ജെ. അരിസ്റ്റോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അഡ്വ.മിനിമോൾ, ഷൈല തദേവോസ്, ഷീബ ഡെറോം, മിനി ദിലീപ്, ജീജ ടെൻസൺ, ശാന്ത വിജയൻ, രജിനി മണി, മനാഫ്, മനു ജേക്കബ്, അഭിലാഷ് തോപ്പിൽ, ഡി.സി.സി.സെക്രട്ടറി റഹീം, ആർ.എസ്.പി ജില്ലാ സെക്രട്ടറി ജി .പി .ശിവൻ, മണ്ഡലം പ്രസിഡന്റ്‌ ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.