കൊച്ചി: ലക്ഷദ്വീപിൽ വർജിൻ കോക്കനട്ട് ഓയിൽ ഉല്പാദനത്തിനുള്ള പ്രവർത്തനങ്ങളുമായി അഡ്മിനിസ്ട്രേറ്റർ‌ പ്രഫുൽ ഖോഡ പട്ടേൽ. സ്വകാര്യ വ്യക്തികളിൽ നിന്ന് ഇതിനായി ടെൻഡർ വിളിക്കാൻ ഇന്നലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കൃഷി വകുപ്പിന്റെ പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി. തുടർന്ന് വിവിധ വകുപ്പുകളുടെ അവലോകന യോഗങ്ങളിൽ പങ്കെടുത്തു. ഫയൽ പരിശോധനയും നടത്തി. കവരത്തിയിൽ ആരംഭിക്കുന്ന ഓക്സിജൻ പ്ലാന്റ് ഇന്ന് പട്ടേൽ ഉദ്ഘാടനം ചെയ്യും. ജൻ ആരോഗ്യ യോജനയുടെ ലോഞ്ചിംഗും നിർവഹിക്കും.