പള്ളുരുത്തി: പള്ളുരുത്തി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആശാവർക്കർമാരെ ആദരിച്ചു. പള്ളുരുത്തി സി.എസ്.എസ് ഹാളിൽ നടന്ന ചടങ്ങ് ഹൈബി ഈഡൻ എം..പി. ഉദ്ഘാടനം ചെയ്തു. പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു. നിർദ്ധനർക്ക് ഭക്ഷ്യ കിറ്റുകളുടെ വിതരണവും എം.പി നിർവഹിച്ചു. പള്ളുരുത്തി കൂട്ടായ്മയുടെ പ്രസിഡന്റ്‌ ഷീജ പടിപ്പുരക്കൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ അഭിലാഷ് തോപ്പിൽ മുഖ്യപ്രഭാഷണം നടത്തി. എ.എസ്.ജോൺ, എ.ജെ.ജെയിംസ്, എ.ജെ.സന്തോഷ്‌, ഷാഹിദ മുഹമ്മദ്‌, അഫ്സൽ നമ്പ്യാരത്ത്, റഷീദ് ആനച്ചാൽ, ലത്തീഫ് എന്നിവർ പ്രസംഗിച്ചു.