പി.എസ്. അഥീന (സയൻസ് – ബയോളജി) പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്. നായരമ്പലം പുതുമന പി.ജി. സന്തോഷിന്റെയും ജീമോളുടെയും മകളാണ്.

മരിയ ജോൺസൺ (ഹ്യുമാനിറ്റീസ്) പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്. കൂനമ്മാവ് വാഴപ്പിള്ളി വി.എ. ജോൺസന്റെയും ലിജിയുടെയും മകളാണ്.

ടി.ആർ. ഗൗരിനന്ദ (സയൻസ് – ബയോളജി) മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്. മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റന്റ് കൊട്ടുവള്ളിക്കാട് തൈക്കൂട്ടത്തിൽ ടി.എസ്. റോഷിന്റെയും പാല്യത്തുരുത്ത് എസ്.എൻ.ഡി.പി ശാഖയിലെ ഓഫിസ് അക്കൗണ്ടന്റ് കെ.ജെ. ഷിജിയുടെയും മകളാണ്.

ടി.ഗൗതം കിഷോർ (സയൻസ് – ബയോളജി) മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. ഡോക്ടർമാരായ കോട്ടപ്പുറം തറയിൽ ഡോ.ടി.ആർ. കിഷോർകുമാറിന്റെയും ഡോ. ബിന്ദുവിന്റെയും മകനാണ്.

യു. അഫ്ര നാസർ (സയൻസ് – ബയോളജി) മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്. അധ്യാപകരായ മതിലകം ഓണച്ചമ്മാവ് ഉച്ചക്കാവിൽ യു. അബ്ദുൽ നാസറിന്റെയും കെ.കെ. സുലൈഖയുടെയും മകളാണ്.