മൂവാറ്റുപുഴ: അവകാശ നിഷേധങ്ങൾക്കെതിെരെ മുസ്ലിം യൂത്ത് കോ ഓർഡിനേഷൻ മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഘമം സംഘടിപ്പിച്ചു. പേഴക്കാപ്പിള്ളിയിൽ നടന്ന പ്രതിഷേധ സംഗമം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ജില്ലാ സെക്രട്ടറി മുഹമ്മദ് തൗഫീഖ് മൗലവി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.ഇ. സജൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൾ കരീം, കെ.എം.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അലി ബാഖവി, മുസ്ലിംലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.എം. സീതി, പായിപ്ര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.എസ്. അലി, വി.ഇ. നാസർ, ഷാഫി മുതിരക്കാലായിൽ, മണ്ഡലം ഭാരവാഹികളായ ഒ.എം. സുബൈർ, ഫാറൂഖ് മടത്തോടത്ത് എന്നിവർ സംസാരിച്ചു.
--