പറവൂർ: പ്ളസ് ടു പരീക്ഷയിൽ പറവൂർ മേഖലയിലെ മൂന്ന് ശ്രീനാരായണ സ്കൂളുകൾക്ക് മികച്ച വിജയം.

മൂത്തകുന്നം ഹിന്ദുമതധർമ്മ പരിപാലന സഭയുടെ കീഴിലുള്ള മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതി 347 പേരിൽ 339 പേർ വിജയിച്ചു. മൂന്നുപേർക്ക് എല്ലാ വിഷയത്തിലും മുഴുവൻ മാർക്കും 86 പേ‌ർക്ക് എല്ലാ വിഷയത്തിലും എ പ്ളസും ലഭിച്ചു.

പറവൂർ ഈഴവ സമാജത്തിന്റെ കീഴിലുള്ള പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 304 വിദ്യാർത്ഥികളിൽ 302 പേർ വിജയിച്ചു. രണ്ടുപേർക്ക് എല്ലാ വിഷയത്തിലും മുഴുവൻ മാർക്കും 82 പേർക്ക് എല്ലാ വിഷയത്തിലും എ പ്ളസും ലഭിച്ചു.

എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ കീഴിലുള്ള നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 417 വിദ്യാർത്ഥികളിൽ 397 പേർ വിജയിച്ചു. 56 പേർക്ക് എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ചു.