തൃപ്പൂണിത്തുറ: സ്മാർട്ട്ഫോൺ മോഷ്ടിക്കപ്പെട്ടതിനെ തുടർന്ന് പഠനം മുടങ്ങിയ വിദ്യാർത്ഥിക്ക് സ്വന്തം ആവശ്യത്തിനായി വാങ്ങിയ മൊബൈൽ കൈമാറി മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ. മരട് മാർട്ടിൻപുരം വലിയപറമ്പിൽ ഷിബിയുടെ മകൻ പത്താം ക്ലാസ് വിദ്യാർത്ഥി ഷാരോണിന് സ്കൂളിൽ നിന്നും നൽകിയ സ്മാർട്ട്ഫോൺ കഴിഞ്ഞ ദിവസം സ്കൂട്ടറിൽ വന്ന മോഷ്ടാവ് തട്ടിയെടുത്തിരുന്നു . പരാതി നൽകിയെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചില്ല . ഇതോടെ വിദ്യാർത്ഥിയുടെയും അനിയത്തിയുടെയും ഓൺലൈൻ പഠനം അനിശ്ചിതത്വത്തിലായി.. ഇത് ശ്രദ്ധയിൽപ്പെട്ട ആന്റണി, വിദ്യാർത്ഥിയുടെ വീട്ടിലെത്തി രക്ഷിതാവിന് മൊബൈൽ കൈമാറുകയായിരുന്നു. മരട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ജോർജ് ആശാരിപറമ്പിൽ, കൗൺസിലർ എ.ജെ.തോമസ് ,യൂത്ത് കോൺഗ്രസ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ആന്റണി ജോർജ് , എൻ.വിജയൻ എന്നിവർ പങ്കെടുത്തു.