കൊച്ചി: ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി അമൃത ആശുപത്രിയിൽ സൗജന്യ ഹെപ്പറ്റൈറ്റിസ് ബി പരിശോധനയും പ്രതിരോധ മരുന്ന് വിതരണവും സംഘടിപ്പിച്ചു. ഗ്യാസ്‌ട്രോ എൻട്രോളജി, ഹൈപ്പറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ബി. ഹർഷവർധൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്യാസ്‌ട്രോഇൻടെസ്റ്റിനൽ സർജറി, അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗം പ്രൊഫസർ ഡോ.എസ്. സുധീന്ദ്രൻ സംസാരിച്ചു.