കളമശേരി: ഏലൂർ പാതാളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു പരീക്ഷയിൽ 92 ശതമാനം വിജയം കൈവരിച്ചു. 25 കുട്ടികൾ മുഴുവൻ എ പ്ലസ് നേടി. സ്കൂൾ മാനേജിംഗ്‌ കമ്മിറ്റി, പി.ടി.എ, നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി, പ്രിൻസിപ്പൽ വി.ടി.വിനോദ് , അദ്ധ്യാപകർ എന്നിവരുടെ കൂട്ടാായ പരിശ്രമമാണ് കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനവും എ പ്ലസ് എണ്ണവും വർദ്ധിപ്പിക്കാൻ കഴിഞ്ഞതെന്ന് സ്കൂൾ സമിതി അംഗവും കൗൺസിലറുമായ കൃഷ്ണപ്രസാദ് പറഞ്ഞു.