കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ഭരണകൂടം എറണാകുളം മാർക്കറ്റ് കേന്ദ്രീകരിച്ച് ഇന്ന് ആന്റിജൻ പരിശോധന നടത്തും. രാവിലെ 10 മുതൽ മേനകയിലെ കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് ഓഫീസിലാണ് പരിശോധന. വ്യാപാരികളും ജീവനക്കാരും അവസരം വിനിയോഗിക്കണമെന്ന് ചേംബർ പ്രസിഡന്റ് ജി. കാർത്തികേയൻ, ജനറൽ സെക്രട്ടറി കെ.എം. വിപിൻ എന്നിവർ അറിയിച്ചു.