കൊച്ചി: ജനങ്ങളോട് അല്പമെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ എൽ.ഡി.എഫ് ജനങ്ങളോട് മാപ്പ് പറയുകയും വിചാരണ നേരിടുന്ന വി. ശിവൻകുട്ടി മന്ത്രി സ്ഥാനം രാജിവയ്ക്കുകയും വേണമെന്ന് കെ. ബാബു എം.എൽ.എ ആവശ്യപ്പെട്ടു. നിയമസഭയിൽ എൽ.ഡി.എഫ് നടത്തിയ പേക്കൂത്തുകൾക്ക് ജനങ്ങൾക്ക് മുന്നിലെന്ന പോലെ നീതിപീഠങ്ങൾക്ക് മുന്നിലും മാപ്പില്ലെന്നാണ് സുപ്രീം കോടതി വിധി വ്യക്തമാക്കുന്നത്. ഖജനാവിൽ നിന്ന് കേസിന് ചെലവാക്കിയ പണം എൽ.ഡി.എഫിൽ നിന്നീടാക്കണം. ജനപ്രതിനിധിയെന്ന പരിവേഷം കെട്ടിനടക്കുന്ന അക്രമികൾക്ക് വേണ്ടി ചെലവാക്കാനുള്ളതല്ല നികുതിപ്പണം. കോടതി രൂക്ഷമായി വിമർശിച്ച സർക്കാർ പ്രോസിക്യൂട്ടറെ പരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.