കൊച്ചി: ആദായനികുതി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ ഓഫീസ് വെബിനാർ സംഘടിപ്പിച്ചു. ചീഫ് കമ്മിഷണർ വി.ബി. ഗോപിനാഥ് വെബിനാർ ഉദ്ഘാടനം ചെയ്തു. ചാർട്ടേർഡ് അക്കൗണ്ടന്റായ വേണുഗോപാൽ സി. ഗോവിന്ദ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ചാർട്ടേർഡ് അക്കൗണ്ടന്റുമാർ, മാനേജ്മെന്റ് വിദഗ്ദ്ധർ, വ്യാപാരികൾ എന്നിവരുടെ സംഘടനകൾ, ചേംബർ ഒഫ് കൊമേഴ്സുകൾ തുടങ്ങിയവർ പങ്കെടുത്തു. ദായകർക്കായി വകുപ്പ് നടപ്പാക്കിയ ഫെയ്സ്‌ലെസ് അസസ്‌മെന്റ് സ്കീം ഉൾപ്പെടെ പദ്ധതികൾ വെബിനാറിൽ വിശദീകരിച്ചു. രാഷ്ട്രനിർമിതിയിൽ പ്രധാനപങ്ക് വഹിക്കാൻ വകുപ്പിന് കഴിയുന്നുണ്ടെന്ന് ചീഫ് കമ്മിഷണർ പറഞ്ഞു. വിവിധ മത്സരങ്ങളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.