mla
അതിജീവന പദ്ധതിയുടെ ഭാഗമായി പുതിയ വീടിന് റോജി.എം.ജോൺ എം.എൽ.എ തറക്കല്ലിടുന്നു

അങ്കമാലി: എം.എൽ.എയുടെ അതിജീവനം പദ്ധതിയുടെ ഭാഗമായി ഇരുപതാമത് വീടിന്റെ ശിലാസ്ഥാപനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. പാറക്കടവ് കുറുമശേരിയിൽ മണേക്കാട് വേലായുധന്റെ ഭാര്യ കാർത്തുവിനാണ് എം.എൽ.എ മുൻകൈയെടുത്താണ് വീട് നിർമിച്ചുനൽകുന്നത്. ശിലാസ്ഥാപന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. എം.ജെ. ടോമി, സി.എം. സാബു, പി.വി. ജോസ്, പി.വി. ജോയി, കെ.വൈ. ടോമി, ജിഷ ശ്യാം, എം.പി. നാരായണൻ, സി.എൻ. മോഹനൻ എന്നിവർ പങ്കെടുത്തു.