പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ കീഴിലുള്ള നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് ടു പരീക്ഷയിൽ മികച്ച വിജയം. മേഖലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് ഇവിടെയാണ്. 417 വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ പരീക്ഷയെഴുതിയപ്പോൾ 397 പേർ ഉപരി​പഠനത്തി​ന് യോഗ്യതനേടി​. 56 പേർക്ക് എല്ലാ വിഷയത്തിലും 26 പേർക്ക് അഞ്ച് വിഷയത്തിലും എ പ്ളസ് ലഭിച്ചു. കമ്പ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ് കമ്പ്യൂട്ടർ എന്നി വിഷയങ്ങളിൽ നൂറുശതമാനമാണ് വിജയം. സയൻസ് ബയോളജി ഒരു ബാച്ചിൽ നൂറു ശതമാനവും മറ്റൊരു ബാച്ചിൽ 98.2 ശതമാനവും വിജയമുണ്ട്. കോമേഴ്സ് മാത് സ് 86 ശതമാനവും കൊമേഴ്സ് കമ്പ്യൂട്ടർ 98.44 ശതമാനവും ഹ്യുമാനിറ്റിക്സ് ഹിസ്റ്ററി 85 ശതമാനവുമാണ് വിജയം.