പറവൂർ: എസ്.സി, എസ്.ടി ഫണ്ട് തിരിമറിയിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി പറവൂർ താലൂക്ക് കമ്മറ്റി ഇന്ന് പന്തംകൊളുത്തി സായാഹ്നധർണ നടത്തും. ലംപ്സംഗ്രാന്റ് ആയിരം രൂപയാക്കുക, എല്ലാ പഞ്ചായത്തുകളിലും പൊതുശശ്മാനം നിർമ്മിക്കുക, എസ്.സി, എസ്.ടി ഫണ്ട് യഥാസമയം വിനിയോഗിക്കുക, കോളനികളിലെ അടിസ്ഥാനസൗകര്യം വ‌‌‌ർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ധർണ വൈകിട്ട് അഞ്ചിന് പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം കെ.പി.എം.എസ് ആലങ്ങാട് യൂണിയൻ സെക്രട്ടറി ടി.സി. വിജയൻ ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി താലൂക്ക് ഉപാദ്ധ്യക്ഷൻ ടി.ജി. മനോഹരൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു മുഖ്യപ്രഭാഷണം നടത്തും. എം.സി. സാബുശാന്തി, എം.കെ. സജീവ്, കെ.എസ്. ശിവദാസ്, പ്രകാശൻ തുണ്ടത്തുംകടവിൽ, പ്രൊഫ. കെ. സതീശബാബു, എം.എൽ. സുരേഷ്, കെ.എസ്. സനന്ദനൻ, ഷിബു കെ. ബാബു തുടങ്ങിയവർ പങ്കെടുക്കും.