കൊച്ചി: മുഴുവൻ തസ്തികകളിലേക്കും നിയമാനുസൃതം അവശ്യ ജീവനക്കാരെ നിയമിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിലെ ദയനീയമായ ഹാർഡ് വെയർ, ടെക് പ്രോഡക്ട്‌സ് പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയന്റേയും കേരള ഗ്രാമീണ് ബാങ്ക് ഓഫീസ് യൂണിയന്റേയും ആഭിമുഖ്യത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും.