നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെടുമ്പാശേരി മേഖലാ കമ്മിറ്റി കറുകുറ്റി അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് നെടുമ്പാശേരി മർച്ചന്റ്‌സ് ടവറിൽ നടത്തുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പ് നാളെ രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെ നടക്കും. പൊതുജനങ്ങൾക്കും വാക്‌സിൻ ലഭിക്കും. അവശ്യമുള്ളവർ നേരെത്തെ രജിസ്‌റ്റർ ചെയ്യണമെന്ന് മേഖലാ പ്രസിഡന്റ് സി.പി. തരിയൻ, ജനറൽ സെക്രട്ടറി കെ.ബി. സജി എന്നിവർ അറിയിച്ചു. ഫോൺ: 9496336393, 9847443098.