ആലുവ: കാൽ നൂറ്റാണ്ടോളം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റും സി.പി.എം നേതാവുമായിരുന്ന എം.കെ. അബ്ദുള്ളക്കുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഓൺലൈൻയോഗം നടന്നു. അശോക ടെക്സ്റ്റയിൽസ്, ഇസ്ലാമിക് സ്‌കൂൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുമ്പോഴും ഗ്രന്ഥശാല പ്രവർത്തനങ്ങളിൽ മുന്നിലായിരുന്നു.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.രവിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. ഷാജി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, ടി.പി. വേലായുധൻ, എസ്.എ.എം. കമാൽ, കെ.സി. വത്സല, കെ.പി. റെജീഷ്, പി. തമ്പാൻ, കെ.കെ. സുരേഷ്, കെ.ആർ. ബാബു, ഉഷ മാനാട്ട്, എ.എസ്. ജയകുമാർ, കെ.എ. രാജേഷ്, വി.കെ. അശോകൻ, ജിനേഷ് ജനാർദ്ദനൻ, എ.എം. പ്രസാദ് എന്നിവർ സംസാരിച്ചു.