കൂത്താട്ടുകുളം: മീറ്റ് പ്രോഡക്ടസ് ഒഫ് ഇന്ത്യയിൽനിന്ന് 41 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച കെ.കെ.ശാന്തയ്ക്ക് എ.ഐ.ടി.യു.സി യൂണിയന്റെ ആഭിമുഖ്യത്തിൽ യാത്രഅയപ്പ് നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയ യൂണിയൻ അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു. അനുമോദന യോഗം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സി.എൻ. സദാമണി, കൂത്താട്ടുകുളം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ, എ.എസ്. രാജൻ, എ.കെ. ദേവദാസ്, ബിനേഷ് തുളസിദാസ്, കെ.കെ. ശാന്ത, ബിജു പോൾ എന്നിവർ സംസാരിച്ചു.