ആലുവ: മുതിർന്ന ഗ്രന്ഥശാല പ്രവർത്തകനും സി.പി.എം പ്രാദേശിക നേതാവുമായിരുന്ന അശോകപുരം മഠത്തിപ്പറമ്പിൽ എം.കെ. അബ്ദുള്ളാക്കുട്ടി (92) നിര്യാതനായി.
ചൂർണ്ണിക്കര പഞ്ചായത്തിലെ ആദ്യകാല സി.പി.എം പ്രവർത്തകനും ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. ദീർഘകാലം അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി ഭാരവാഹിയും ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായിരുന്നു. അശോകപുരം വിദ്യാവിനോദിനി ലൈബ്രറിയുടെ ആദ്യകാല ഭാരവാഹിയായിരുന്നു. അശോക ടെക്സ്റ്റയിൽസ് ജീവനക്കാരനും കമ്പനിയിലെ സി.ഐ.ടി.യു നേതാവുമായിരുന്നു. ദീർഘകാലം അശോക ടെക്സ്റ്റയിൽസ് എംപ്ലോയീസ് സഹകരണസംഘം സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ: പരേതയായ ബീവി (അശോക എൽ.പി.എസ് അദ്ധ്യാപിക). മക്കൾ: ഷാനവാസ് (ബിസിനസ്), ഷൈനി സലിം (ടീച്ചർ, ജി.എൽ.പി.എസ്, നെല്ലിക്കുഴി). മരുമക്കൾ: സലിം (ഒമാൻ), ലൈജു ഷാനവാസ് (അക്കൗണ്ടന്റ്).