കൂത്താട്ടുകുളം: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഉപ്പുകണ്ടം ഡിവിഷനിലെ വിദ്യാർത്ഥികൾക്ക് ടാബ് വിതരണംചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ് നൽകുന്ന ടാബ് വിതരണ പദ്ധതിയുടെ ഡിവിഷൻതല വിതരണോദ്ഘാടനം 12,13 വാർഡുകളിലെ കുട്ടികൾക്കു നൽകി സാഹിത്യകാരൻ എം.കെ. ഹരികുമാർ നിർവഹിച്ചു.
തിരുമാറാടി പഞ്ചായത്തിലെ 6,7 വാർഡുകളിലെ വിദ്യാർത്ഥികൾക്ക് കെ.പി.സി.സി ജനറൽ സെക്രട്ടറി ജയ്സൺ ജോസഫ്, പാലക്കുഴ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയ്സൺ ജോർജ് എന്നിവർ ടാബുകൾ വിതരണം ചെയ്തു. കോൺഗ്രസ് തിരുമാറാടി മണ്ഡലം പ്രസിഡന്റ് സിബി ജോസഫ്, ജയ്മോൻ പി എബ്രഹാം, സാജു വർഗീസ്, വി.ടി. ജോബ്, എൻ.സി. ബേബി, സ്റ്റാലിൻ മാത്യു, ബിനോയ് കള്ളാട്ടുകുഴി, ബേസിൽ ജോർജ്, ആൻജലോ ടിജോ ജോർജ്, ശാന്തകുമാരി, ജയ്മോൻ പാലത്താനത്ത് തുടങ്ങിയവർ നേതൃത്വം നൽകി.