പെരുമ്പാവൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ചവിജയം നേടിയ വിദ്യാർത്ഥികൾക്ക് കോൺഗ്രസ് കാവുംപുറം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണംചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജിജി ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ, പഞ്ചായത്ത് അംഗം എം ഒ ജോസ്, മണ്ഡലം പ്രസിഡന്റ് സാബു ആന്റണി, മണ്ഡലം ഭാരവാഹികളായ അജിത്കുമാർ, സണ്ണി, ജോഷി സി പോൾ, ഷൈജൻ, ബേബി, ബാബു, പീറ്റർ ജോർജ്, നിബിൻ പോൾ, ബെന്നി പറമ്പി എന്നിവർ പ്രസംഗിച്ചു.