പെരുമ്പാവൂർ: ഇന്ധനവിലവർദ്ധവിനും നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്കുമെതിരെ ആർട്ടിസാൻസ് യൂണിയന്റെ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ ടൗൺ പോസ്റ്റ് ഓഫീസിനുമുന്നിൽ പ്രതിഷേധധർണ നടത്തി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.ഇ. നൗഷാദ് ഉദ്ഘാടനം ചെയ്തു. പി.ആർ. ബാലചന്ദ്രൻ അദ്ധ്യക്ഷനായി. എം.എൻ. അയ്യപ്പൻ, പി.എൻ. രാമൻ, ഉഷാ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.