ആലുവ: ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ടോയ് ലെറ്റ് ബ്ലോക്കും വിദ്യാർത്ഥികൾക്കുള്ള മൊബൈൽഫോൺ വിതരണവും നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൗൻ അദ്ധ്യക്ഷത വഹിച്ചു. ഷിപ്പ്‌യർഡ് സി.എസ്.ആർ സീനിയർ മാനേജർ സമ്പത്ത്കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി ബൈജു, പ്രധാന അദ്ധ്യാപിക മീന പോൾ, പി.ടി.എ പ്രസിഡന്റ് ഹംസ കുന്നത്തേരി, വൈസ് പ്രസിഡന്റ് സിറാജുദ്ദീൻ, ഷീല കൈനാട്ടത്ത്, ടി.കെ. രമേശ്, പി.എ. സാജിത, ജയലാൽ തുടങ്ങിയവർ സംസാരിച്ചു.