lakshdweep
പി.എം.ജെ വൈ പദ്ധതിയുടെ ഉദ്ഘാടനം അഡ്മിനിസ്ട്രേറ്റർ നിർവഹിക്കുന്നു

കൊച്ചി: ലക്ഷദ്വീപിൽ 12,320 കുടുംബങ്ങൾക്കായി 5 ലക്ഷം രൂപയുടെ പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന വാ‌ർഷിക ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം അഡ്മിനിസ്ട്രേറ്റ‌ർ പ്രഫുൽ ഖോഡ പട്ടേൽ നി‌ർവഹിച്ചു. പദ്ധതി വഴി വിദഗ്ധ ചികിത്സയ്ക്കായി ദ്വീപിൽ നിന്നു പോകുന്ന രോഗിക്കും ഒപ്പം പോകുന്ന രണ്ട് സഹായികൾക്കും യാത്രാ ചെലവിനായി 10,000 രൂപ നൽകും. ലക്ഷദ്വീപിലെ 5 ആശുപത്രികളിലും പദ്ധതി എംപാനൽ ചെയ്തിരിക്കുന്ന ലക്ഷദ്വീപിന് പുറത്തുള്ള ആശുപത്രികളിലും പദ്ധതി വഴി ചികിത്സ ലഭിക്കും. ഇന്നലെ ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന ന്യൂ എജ്യുക്കേഷൻ പോളിസിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അഡ്മിനിസ്ട്രേറ്റർ ച‌ർച്ച നടത്തി.