alex-kozhimala
കേരള കോൺഗ്രസ് എം ആലുവ നിയോജക മണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി അലക്സ് കോഴിമല ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരള കോൺഗ്രസ് എം ആലുവ നിയോജകമണ്ഡലം സമ്മേളനം സംസ്ഥാന സെക്രട്ടറി അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി തേക്കുംകാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബാബു ജോസഫ്, വി.വി. ജോഷി, ടോമി ജോസഫ്, റോയി മാഞ്ഞൂരാൻ, വി.ജെ. ലോറൻസ്, ജോർജ് മാഞ്ഞൂരാൻ എന്നിവർ സംസാരിച്ചു. ആലുവ ടൗൺ പ്രസിഡന്റായി മോഹനകൃഷ്ണനെയും നിയോജക മണ്ഡലം വൈസ് പ്രസിഡന്റായി ജോർജ് മാഞ്ഞൂരാനെയും കർഷക യൂണിയൻ പ്രസിഡന്റായി കെ.കെ. ഏലിയാസിനെയും നിയമിച്ചതായും ഷാജി തേക്കുംകാടൻ അറിയിച്ചു.