ആലുവ: വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡൊമിനിക് കാവുങ്കൽ ആവശ്യപ്പെട്ടു. സി.പി.എം നേതൃത്വത്തിൽ കേരളത്തിൽ കാലങ്ങളായി നടത്തിയിട്ടുള്ള കലാപരാഷ്ടീയത്തിനെതിരായ വിധിയെഴുത്താണ് സുപ്രീംകോടതിയുടേത്. മന്ത്രിസഭയിലെ ജലവിഭവ മന്ത്രിയുടെയും പാർട്ടിയുടെയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.