fg

കൊച്ചി: ജില്ലയിലെ വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി ഒരു ലക്ഷം ഡോസ് ജില്ലയിലെത്തി. ഇതിൽ 15,000ഡോസ് കൊവാക്‌സിനാണ്. ബുക്ക് ചെയ്ത തീയതിയിൽ വാക്‌സിൻ ലഭിക്കാത്തവർക്ക് മുൻഗണന ലഭിക്കും.

സൗജന്യവാക്‌സിനേഷൻ മുടങ്ങിയപ്പോഴും സ്വകാര്യ ആശുപത്രികളിൽ മുടക്കമൊന്നുമുണ്ടായില്ല. കൊവാക്‌സിനും കൊവീഷീൽഡും സ്പുട്‌നികും ഇവിടങ്ങളിൽ യഥേഷ്ടമുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത് വാക്‌സിൻ ലഭിച്ചതാണ് സ്വകാര്യ ആശുപത്രികൾക്ക് ഗുണമായത്. കേന്ദ്രം നൽകുന്നതിൽ 75 ശതമാനം സംസ്ഥാന സർക്കാരിനും 25ശതമാനം സ്വകാര്യ ആശുപത്രികൾക്കുമെന്നതാണ് കണക്ക്. സംസ്ഥാനത്ത് വാക്‌സിൻ വിതരണത്തിൽ ഒന്നാം സ്ഥാനത്താണെങ്കിലും ജില്ലയിൽ ഇനിയും ഫസ്റ്റ് ഡോസ് പോലും ലഭിക്കാത്തവർ ഏറെയാണ്. 18-44 വി​ഭാഗക്കാരാണ് ഇവരി​ൽ അധി​കം.

അഞ്ചു ജില്ലകളിലേക്ക് ലക്ഷ്യമിട്ട് ഉദ്ഘാടനം നടത്തിയ ഇടപ്പള്ളിയിലെ റീജിയണൽ വാക്‌സിൻ സ്റ്റോറിൽ ഇതുവരെ കൊവിഡ് വാക്‌സിൻ സ്‌റ്റോക്ക് ചെയ്യാൻ ആയില്ല. ഇനിയും പണികൾ പൂർത്തിയാകാത്തതാണ് പ്രശ്നം.

പ്രശ്‌നങ്ങൾ ഏറെയുണ്ടെങ്കിലും സംസ്ഥാനത്ത് വാക്സിനേഷനിൽ ഒന്നാം സ്ഥാനത്ത് എറണാകുളം തന്നെയാണ്.


 ജില്ലയിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം

 60 വയസിനു മുകളിൽ

 45 മുതൽ 60വരെ

 18 മുതൽ 44 വരെ

 മുൻഗണനാ വിഭാഗത്തിൽപ്പെടുന്നവർ

 വാക്‌സിൻ സ്വീകരിച്ചവരുടെ ആകെ എണ്ണം

 വാക്‌സിൻ സ്റ്റോക്ക് ഉള്ളത് (ജൂലായ് 28ലെ കണക്ക്)