വൈപ്പിൻ: പള്ളിപ്പുറം മഞ്ഞുമാതാ പള്ളിയിലെ കൊമ്പ്രേരിയ തിരുനാളിന് ഇന്ന് വൈകിട്ട് 5 ന് കോട്ടപ്പുറം രൂപത മെത്രാൻ ഡോ. ജോസഫ് കാരിക്കശേരി കൊടിയേറ്റും. തുടർന്ന് പൊന്തിഫിക്കൽ ദിവ്യബലി.
ആഗസ്റ്റ് 5 ന് തിരുനാളും 15ന് എട്ടാമിടവും ആഘോഷിക്കും. നാളെ മുതൽ ആഗസ്റ്റ് 4 വരെ രാവിലെ 6നും വൈകിട്ട് 5.30 നും ദിവ്യബലി. 5 ന് തിരുനാൾ ദിനത്തിൽ രാവിലെ 6നും 8 നും ദിവ്യബലി, നൊവേന. രാവിലെ 10.30ന് തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിയിൽ കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ.ഡോ.ആന്റണി കുരിശിങ്കൽ മുഖ്യ കാർമികത്വം വഹിക്കും. വൈകിട്ട് 6 ന് ദിവ്യബലി. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് തിരുനാൾ നടത്തുന്നതെന്ന് റെക്ടർ ഫാ.ബെഞ്ചമിൻ ജൈജു ഇലഞ്ഞിക്കൽ അറിയിച്ചു.