വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ശുചീകരിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി കാഷ്വൽ സ്വീപ്പർമാരുടെ വാക്ക് ഇൻ ഇന്റർവ്യൂ ആഗസ്റ്റ് 4 രാവിലെ പത്തിന് പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ വെച്ച് നടക്കും. ഉദ്യോഗാർത്ഥികൾ പളളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്നവരും 18 വയസ് പൂർത്തിയായവരും ആയിരിക്കണം. ഇന്റർവ്യൂ സമയത്ത് അപേക്ഷ, റേഷൻകാർഡിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. നിയമനം 179 ദിവസത്തേക്ക് താത്കാലികമായിരിക്കും. മുൻപരിചയം ആവശ്യമില്ല. വിശദവിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.