വൈപ്പിൻ: വൈപ്പിനിൽ 6.12 കോടിരൂപയുടെ തീരസംരക്ഷണ പ്രവൃത്തികൾ പൂർത്തീകരിച്ചു. വൈപ്പിൻ ദ്വീപിൽ 733 ലക്ഷം രൂപയുടെ പ്രവൃത്തികൾക്കാണ് അനുമതി ലഭിച്ചിരുന്നത്. ജില്ലാ കളക്ടർ ജാഫർ മാലിക്കാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
എടവനക്കാട്, ഞാറക്കൽ, നായരമ്പലം എന്നിവിടങ്ങളിൽ ജിയോബാഗ് ഉപയോഗിച്ച് സംരക്ഷണപ്രവർത്തനങ്ങൾ നടത്തി. ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി 35 ലക്ഷം രൂപയുടെ പ്രവൃത്തി നടപ്പിലാക്കി. പ്രകൃതിക്ഷോഭമുണ്ടായ ഉടൻ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ.എയുടെ നിർദ്ദേശത്തെത്തുടർന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ വൈപ്പിൻ തീരത്തെത്തി പരിശോധന നടത്തുകയും വൈകാതെ പുനരുദ്ധാരണ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. നിയമസഭയിലും എം.എൽ.എ പ്രശ്‌നം ഉന്നയിച്ചിരുന്നു.
എടവനക്കാട് പുലിമുട്ടുകൾ നിർമ്മിച്ചിട്ടുണ്ട്. രക്‌തേശ്വരിബീച്ച്, വെളിയത്താംപറമ്പ് എന്നിവിടങ്ങളിലും സംരക്ഷണം നടത്തിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പുകളുടെ യോഗം ഉടൻ വിളിക്കുമെന്നും കളക്ടർ അറിയിച്ചു.