കൊച്ചി:കൊവിഡ് വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ എറണാകുളം പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനം തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയായി ചുരുക്കി. റഫറൻസ് റൂം, റീഡിംഗ് റൂം എന്നിവ പ്രവർത്തിക്കില്ല. കൊവിഡ് മാനദണ്ഡ പ്രകാരം അഞ്ചു പേർക്ക് മാത്രമേ ലൈബ്രറിയിൽ ഒരു സമയം പ്രവേശനം അനുവദിക്കുകയുള്ളു.