fg

കൊച്ചി​: ജി​ല്ലയിൽ ഇന്നലെ 2359 പേർക്ക് കൊവി​ഡ് ബാധ. സമ്പർക്കം വഴി 2317 പേരാണ് രോഗബാധി​തർ.

2026 പേർ രോഗ മുക്തി നേടി. 3456 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി.

 വീട്ടുനിരീക്ഷണത്തിൽ: 42276

 ചികിത്സയിലുള്ളവർ : 19931

കൺട്രോൾറൂം: 0484 2368802 / 2368902 / 2368702

വാക്സിനേഷൻ : 9072303861, 9072303927, 9072041171, 9072041172

ഊർജിത നടപടികൾ

തൃക്കാക്കര: ജില്ലയിൽ കൂടുതൽ കൊവിഡ് രോഗസ്ഥിരീകരണ നിരക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയിൽ ഊർജ്ജിത രോഗപ്രതിരോധ നടപടികൾക്ക് രൂപം നൽകി. ജില്ലാ കളക്ടർ ജാഫർ മാലിക് ഇതു സംബന്ധിച്ച നിർദേശങ്ങൾ നൽകി. വാർഡുതല ജാഗ്രതാ സമിതികളുടേത് ഉൾപ്പടെ പ്രവർത്തനങ്ങൾ വിലയിരുത്തി പഞ്ചായത്ത് സെക്രട്ടറിമാർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർദ്ദേശിച്ചു.

 എല്ലാ തദ്ദേശസ്ഥാപന പരിധികളിലും ഡൊമിസിലറി കെയർ സെന്ററുകൾ പുനരാരംഭിക്കും.  പഞ്ചായത്ത് തലത്തിൽ രൂപം നൽകിയ ഐ.ആർ.എസ് സംവിധാനം എല്ലാ ദിവസവും യോഗം ചേർന്ന് രോഗപ്രതിരോധ നടപടികൾ വിലയിരുത്തണം.  താഴേത്തട്ടിലെ സ്ഥിതിഗതികൾ വിലയിരുത്തി മൈക്രോ കണ്ടൻമെന്റ് സോണുകൾ, ക്ലസ്റ്ററുകൾ എന്നിവ പ്രഖ്യാപിക്കണം.  സി, ഡി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന കൊവിഡ് പരിശോധനാ സംവിധാനം ഉൾപ്പെടെ സജ്ജമാക്കി കൂടുതൽ പരിശോധനകൾ നടത്തും.  വാക്‌സീൻ വിതരണത്തിനായി കൂടുതൽ ഔട്ട് റീച്ച് സെന്ററുകൾ തയ്യാറാക്കും.