police
കോതകുളങ്ങര യു ടേൺ പൊലീസ് അടക്കുന്നു.

അങ്കമാലി: കോതകുളങ്ങരയിലെ യൂടേൺ അങ്കമാലി പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു. തുടർച്ചയായി ഇവിടെ അപകടങ്ങൾ നടക്കുന്നതിനെത്തുടർന്നാണ് പൊലീസ് നടപടി. ബുധനാഴ്ച ഇവിടെ മിനിലോറി യൂ ടേൺ എടുക്കുന്നതിനിടയിൽ രണ്ടു ബൈക്കുകൾ മിനിലോറിയിൽ ഇടിച്ച് ഒരു സ്ത്രീ മരിച്ചിരുന്നു. ഒരു വർഷം മുൻപ് യൂ ടേൺ അടക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. വാഹനങ്ങൾക്ക് കടന്നുപോകാൻ നഗരസഭ ഫണ്ട് ഉപയോഗിച്ച് അണ്ടർ പാസേജ് പണിപൂർത്തീകരിച്ചിരുന്നു. നഗരസഭയുടെ അഭ്യർത്ഥന മാനിച്ച് യൂടേൺ അടക്കാൻ ദേശീയപാത അധികൃതർ അനുവദിച്ചുവെങ്കിലും തുടർനടപടി ഉണ്ടായില്ല. യൂ ടേൺ അടക്കുന്നതിനെതിരെ പ്രാദേശികമായി എതിർപ്പുമുയർന്നിരുന്നു.