xxxx

തൃപ്പൂണിത്തുറ: തെക്കൻപറവൂർ പട്ടേൽ മെമ്മോറിയൽ യു.പി. സ്കൂളിനു സമീപം പെടോൾ പമ്പ് തുടങ്ങാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കം ഉപേക്ഷിക്കണമെന്ന് സ്കൂൾ മാനേജരും രക്ഷിതാക്കളും ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രതിഷേധ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മാനേജർ കെ.കെ. വിജയൻ അറിയിച്ചു. വർഷങ്ങൾക്ക് മുമ്പ് ഈ പദ്ധതി വന്നപ്പോൾ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. കളക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡിനും പഞ്ചായത്തിനും ഇതു സംബന്ധിച്ച് പരാതി നൽകി. പ്രശ്നത്തിൽ സംഘടനാപരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ എം.ഡി അഭിലാഷിന് കെ.കെ. വിജയൻ പരാതി കൈമാറി.