വൈപ്പിൻ: വൈപ്പിൻകരയിലെ എല്ലാ പഞ്ചായത്തുകളിലേയും ആശാ പ്രവർത്തകർക്ക് റെസി. അപ്പെക്‌സ് കൗൺസിലും ഫ്രാഗും ചേർന്ന് നൽകുന്ന പ്രതിരോധ പ്രവർത്തന ഉപകരണങ്ങൾ പള്ളിപ്പുറം പഞ്ചായത്തിലെ ആശാ പ്രവർത്തകർക്ക് പള്ളിപ്പുറം റെസി. അസോസിയേഷൻ അപ്പെക്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് കെ.കെ. അബ്ദുൽറഹ്മാൻ, സെക്രട്ടറി പി. കെ. ഭാസി എന്നിവർ ചേർന്ന് കൈമാറി. ആശാ പ്രവർത്തകരുടെ ടീം ലീഡർ ലൈസ ഉപകരണങ്ങൾ ഏറ്റുവാങ്ങി. അപ്പെക്‌സ് ജോ. സെക്രട്ടറി കെ. ജി. ജോളി, പി.എസ്. ചിത്തരഞ്ജൻ എന്നിവർ സംസാരിച്ചു.