കുറുപ്പംപടി: ക്ഷേത്രതാന്ത്രിക വിധികളിൽ പ്രാവീണ്യമുള്ളവരെ മാറ്റി നിറുത്തരുതെന്ന സുപ്രീം കോടതി വിധി അട്ടിമറിച്ച് ജാതിവിവേചനം കാണിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിക്കെതിരെ കുന്നത്തുനാട് എസ്.എൻ.ഡി.പി വൈദിക യോഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് കുന്നത്തുനാട് യൂണിയൻ ഗുരുമന്ദിരത്തിൽ നിന്ന് നാമജപ പ്രതിഷേധ പ്രകടനം നടത്തും. തുടർന്ന് പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് മുന്നിൽ വൈദികയോഗം പ്രസിഡന്റ് എ.പി.നൗഷാദ് ശാന്തിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്യും. കമ്മിറ്റി അംഗം എം.എ.രാജു, യൂത്ത് മൂവ്മെൻറ് സെക്രട്ടറി അഭിജിത്ത് ഉണ്ണികൃഷ്ണൻ, വൈദിക യോഗം സെക്രട്ടറി ഇടവൂർ ടി.വി.ഷിബു ശാന്തി എന്നിവർ സംസാരിക്കും.