തൃപ്പൂണിത്തുറ: തിരുവാങ്കുളം പഞ്ചായത്തിൽ മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിച്ച കർഷകർക്ക് കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം കാർഷിക ഉപകരണങ്ങൾ നൽകി. സി.ടി.സി.ആർ.ഐ വികസിപ്പിച്ച ചേനവള മിശ്രിതം, ചേന സ്പെഷ്യൽ മൈക്രോ ഫുഡ് എന്നിവ ഉപയോഗിച്ച കർഷകർ വിളവും ഗുണവും വർദ്ധിച്ചതായി പറഞ്ഞു. സി.ടി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ജി. ബൈജു കർഷകർക്ക് സാധനങ്ങൾ നൽകി. സീനിയർ ടെക്നീഷ്യൻ ഡി. ടി. റെജിൻ. കൃഷി അസിസ്റ്റന്റുമാരായ സബിത സുഗുണൻ, ഉനൈസ് പി. ഇ. എന്നിവർ പുതിയ സാങ്കേതിക വിദ്യകൾ കർഷകർക്ക് വിശദീകരിച്ചു.