പിറവം: നിയമസഭയിൽ അക്രമപ്രവർത്തനങ്ങൾ നടത്തിയ മന്ത്രി വി. ശിവൻകുട്ടിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പിറവം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡിനുമുന്നിൽ പ്രതിഷേധധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ആർ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം, മുൻ നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ്, പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പ്രശാന്ത് മമ്പുറത്ത്, ടോണി ചെട്ട്യാംകുന്നേൽ, കൗൺസിലർമാരായ ആർ. പ്രശാന്ത്, വൽസല വർഗീസ്, ബബിത ശ്രീജി, ജിൻസി രാജു, മോളി ബെന്നി, ജോജിമോൻ ചാരുപ്ലാവിൽ എന്നിവർ പങ്കെടുത്തു.