പട്ടിമറ്റം: എസ്.എൻ.ഡി.പി യോഗം അറക്കപ്പടി ശാഖയിൽ ഒ.എസ്. സജി അനുസ്മരണം നടത്തി. കുന്നത്തുനാട് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ. വിശ്വംഭരൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.ബി. അനിൽ, സെക്രട്ടറി കെ.കെ. അനിൽ, യൂണിയൻ കമ്മിറ്റിഅംഗം കെ.ടി. ബിനോയ്, ലളിതാ ശശിധരൻ, പി.എൻ. ചന്ദ്രൻ, കെ.കെ. അനീഷ്, കെ.എൻ. ഷാജി, എം.പി. സുരേന്ദ്രൻ, വി.ബി. സുധീർകുമാർ, കെ.കെ. ഷാജി, ആശാ സജി, എം.എം. സജീവ് തുടങ്ങിയവർ സംസാരിച്ചു.