അങ്കമാലി: നിർദിഷ്ട അങ്കമാലി - കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ് നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ ജനവാസമേഖല പരമാവധി ഒഴിവാക്കണമെന്ന് ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി. എം.പിമാരായ ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.