കുറുപ്പംപടി: പെരുമ്പാവൂർ മേഖലയിൽ ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്ന രായമംഗലം ഗ്രാമപഞ്ചായത്തിൽ അവർക്കായി വാക്സിനേഷൻ ക്യാമ്പ് തുടങ്ങി. തൊഴിൽ വകുപ്പിന്റെ സഹായത്തോടെ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്. വട്ടക്കാട്ടുപടി വി.എം.ജെ ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ബിജി പ്രകാശ്, മെമ്പർ ലിജു അനസ്, സോമിൽ ഒണേഴ്സ് അസോസിയേഷൻ ഭാരവാഹികളായ സാബിർ, ഫാഹിദ്, മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ്, അനസ്, അസി. ലേബർ ഓഫീസർ ജയപ്രകാശ്, മൈതീൻപിള്ള എന്നിവർ പങ്കെടുത്തു.