അങ്കമാലി: ഇന്ധനവിലവർദ്ധനവിൽ പ്രതിഷേധിച്ച് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ധർണ നടത്തി. മൂക്കന്നൂരിൽ ഓട്ടോ സ്റ്റാൻഡിൽ നടന്ന ധർണ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. വി.എ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഏല്യാസ് കെ.തര്യൻ, എം.പി. ദേവസി എന്നിവർ പ്രസംഗിച്ചു.