fg

കൊച്ചി: നിരോധനം ലംഘിച്ച് ദക്ഷിണ നാവികത്താവളത്തിന് സമീപം പറത്തിയ ഡ്രോൺ നാവികസേന പിടിച്ചെടുത്തു. യൂ ട്യൂബ് ചാനൽ പരിപാടിക്ക് ചിത്രീകരണം നടത്തിയ ഡ്രോൺ വിശദമായ അന്വേഷണത്തിന് പൊലീസിന് കൈമാറി. തോപ്പുംപടി പഴയ പാലത്തിന് മുകളിലാണ് വടുതല സ്വദേശിയായ 26 കാരൻ കഴിഞ്ഞ ദിവസം ഡ്രോൺ പറത്തി ദൃശ്യങ്ങൾ ചിത്രീകരിച്ചത്. നാവികത്താവളത്തിൽ നിന്ന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ അനുമതിയില്ല. ഓൺലൈൻ സൈറ്റ് വഴി ഒരുലക്ഷം രൂപയ്ക്ക് വാങ്ങിയതാണ് ഡ്രോണെന്ന് യുവാവ് അറിയിച്ചു. ഡ്രോണിന്റെ ഉടമസ്ഥത സംബന്ധിച്ച യാതൊരു രേഖയും കൈവശമില്ല. തുടർന്നാണ് കേസ് തോപ്പുംപടി പൊലീസിന് കൈമാറിയത്.