കൊച്ചി: ലക്ഷദ്വീപിൽ സർക്കാ‌ർ റോഡിനോട് ചേർന്ന് കെട്ടിടങ്ങൾക്ക് അനുമതി നൽകുന്നതിനു മുൻപ് അവ റോഡുമായി നിശ്ചിത അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്ന് ഭരണകൂടം. ജില്ലാ പഞ്ചായത്തും വില്ലേജ് പഞ്ചായത്തും ഇക്കാര്യം ഉറപ്പു വരുത്തണമെന്ന് അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് ഡോ. ശശിപാൽ ദാബാസാണ് നോട്ടീസ് ഇറക്കിയത്. അനുമതിയില്ലാതെ റോഡിനോട് ചേർന്നു നിർമ്മിച്ചിട്ടുള്ള നിരവധി കെട്ടിടങ്ങൾ ദ്വീപിലുണ്ടെന്നും ഇവയ്ക്കെതിരെ നടപടി എടുക്കുമെന്നും അധികൃതർ അറിയിച്ചു.