പള്ളുരുത്തി: എസ്.എൻ.ഡി.പി വൈദിക യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ ദേവസ്വം ബോർഡിന്റെ ജാതി വിവേചനത്തിനെതിരെ നടന്ന നാമജപ പ്രതിഷേധം കൊച്ചി യൂണിയൻ വൈസ് പ്രസിഡന്റ് സി. പി. കിഷോർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം സി. കെ. ടെൽഫി, യൂണിയൻ കൗൺസിലർമാരായ ഡോ. അരുൺ അംബു കാക്കത്തറ, ഷിജു ചിറ്റേപ്പള്ളി, യൂത്ത് മൂവ്മെന്റ് ജില്ലാ ജോ. സെക്രട്ടറി അർജുൻ അരമുറിയിൽ തുടങ്ങിയവർ സംബന്ധിച്ചു. വൈദിക യോഗം കൊച്ചി യൂണിയൻ സെക്രട്ടറി കെ. പി. സതീഷ് ശാന്തി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സന്തോഷ് ശാന്തി അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ, ജോഷി ശാന്തി നന്ദി പറഞ്ഞു.