കൊച്ചി: ഹയർസെക്കൻഡറി പരീക്ഷയിൽ കലൂർ എ.സി.എസ് ഇംഗ്ളീഷ് മീഡിയം സ്കൂൾ മികച്ച വിജയം നേടി. 24 പേർക്ക് ഫുൾ എ പ്ളസ് ലഭിച്ചു. എസ്.എസ്.എൽ.സിപരീക്ഷയിൽ തുടർച്ചയായി 24ാം വർഷവും ഇക്കുറി സ്കൂൾ സമ്പൂർണ വിജയം നേടിയിരുന്നു. കലൂർ ആനന്ദ ചന്ദ്രോദയം സഭയുടെ കീഴിലുള്ളതാണ് എ.സി.എസ് ഇ.എം.എച്ച്.എസ്.എസ്.